ഇഡി കേസ് ഒഴിവാക്കാൻ 2 കോടി കൈക്കൂലി: ഏജന്റുമാരെ സിനിമ സ്റ്റൈലില്‍ പൂട്ടി വിജിലന്‍സ്
ഇ ഡി കേസ് ഒഴിവാക്കാൻ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇഡി ഏജന്റുമാരെ വിജിലൻസ് പിടികൂടി. എറണാകുളം തമ്മനം സ്വദേശി വിൽസനും രാജസ്ഥാൻ സ്വദേശി മുരളി മുകേഷമാണ് 200000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കുടുങ്ങിയത്. കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏജന്റുമാരെ പിടികൂടിയത്.
തന്റെ കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പണം വിദേശത്തേക്ക് മാറ്റിയെന്നും ആരോപിച്ച് വ്യവസായിക്ക് 2024-ൽ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു. സമൻസ് പ്രകാരം കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട്, വർഷങ്ങൾക്ക് മുമ്പുള്ള ബിസിനസ് രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം കേസെടുക്കുമെന്നും മറ്റും അറിയിച്ചിരുന്നു.

തുടർന്നാണ് ഇ ഡി ഓഫീസിലെ ഏജന്റാണെന്ന് അവകാശപ്പെട്ട വിൽസൻ,പരാതിക്കാരനെ ഫോണിലൂടെ പലതവണ വിളിക്കുകയും നേരിൽ കാണുകയും ചെയ്യുന്നത്. കേസ് ഒഴിവാക്കാൻ 2 കോടി രൂപ ഇ ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുവെന്നായിരുന്നു ഏജന്റുമാർ പരാതിക്കാരനെ അറിയിച്ചത്. ഇ ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും വിൽസൻ പറഞ്ഞു. ഇത് അനുസരിച്ച് 14.05.2025-ന് പരാതിക്കാരന് വീണ്ടും ഇഡ് സമൻസ് ലഭിച്ചു.
പിന്നീട്, വിൽസൻ പരാതിക്കാരനെ ഇ ഡി ഓഫീസിന് സമീപമുള്ള റോഡിൽ വെച്ച് നേരില്‍ കണ്ടു. കേസ് "സെറ്റിൽ" ചെയ്യാൻ 50 ലക്ഷം രൂപ വീതം നാല് തവണയായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും, 2 ലക്ഷം രൂപ നേരിട്ട് തനിക്ക് നൽകണമെന്നും, കൂടാതെ 50,000/- രൂപ അധികമായി അക്കൗണ്ടിൽ ഇടണമെന്നും വിൽസൻ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പർ പരാതിക്കാരന് നൽകുകയും ചെയ്തു.
കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ, ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവേ, 15.05.2025-ന് വൈകിട്ട് 3:30-ന് പനമ്പള്ളിനഗറിൽ വച്ച് 200000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിൽസനെ കൈയോടെ പിടികൂടി.ചോദ്യം ചെയ്യലിൽ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെ പങ്കാളിത്തം വെളിവായി. തുടർന്ന് മുരളി മുകേഷിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പർ 1064, 8592900900, അല്ലെങ്കിൽ വാട്സ്‌ആപ്പ് നമ്പർ 9447789100 എന്നിവയിൽ ബന്ധപ്പെടണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ പി എസ് അഭ്യർത്ഥിച്ചു.
അതേസമയം, തമിഴ്‌നാട്ടിൽ സർക്കാർ മദ്യവിതരണ കമ്പനിയായ ടാസ്മാകിൽ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. 1000 കോടി രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ, ചെന്നൈയിലെ തേനാംപേട്ട്, ചേറ്റുപട്ട, ടി.നഗർ, ചൂലൈമേഡ്, മണപ്പാക്കം എന്നിവിടങ്ങളിലെ ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
സർക്കാർ നിയന്ത്രിത മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്. ഒരു തമിഴ് സിനിമാ നിർമ്മാതാവിന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മുമ്പ്, 2025 മാർച്ചിൽ, വൻതോതിലുള്ള ക്രമക്കേടുകൾ ആരോപിച്ച് ഇ ഡി ഇവിടെ റെയ്ഡ് നടത്തിയിരുന്നു, അന്ന് 1000 കോടി രൂപയുടെ കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications