മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: മയക്കുമരുന്ന് നല്‍കി തൊക്കോട്ടെ ലോഡ്ജില്‍ യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്നിലെ പി.എച്ച് മുഹമ്മദ് സുഹൈല്‍ (24), എതിര്‍ത്തോട്ടെ കെ.എച്ച് സൈഫുദ്ദീന്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് ഒന്നാംക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി . തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറഞ്ഞ മറ്റൊരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

യുവതിയെ ഏഴാംതീയതി കാണാതായത് മാങ്ങാട്ടെ ഭര്‍തൃവീട്ടില്‍ നിന്നായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറുമെന്ന് കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീം പറഞ്ഞു. അതിനിടെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരുലക്ഷത്തി അറുപത്തിയയ്യായിരം രൂപ നിക്ഷേപിച്ചത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചും കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുമെന്ന് സി.ഐ. പറഞ്ഞു.












Click it and Unblock the Notifications