Get Updates
Get notified of breaking news, exclusive insights, and must-see stories!

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീടാക്രമിച്ചു. രണ്ടു പേർ പിടിയിൽ

പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വേണുഗോപാലൻനായരുടെ തച്ചപ്പള്ളിയിലെ കൃഷ്ണവിലാസം വീട്ടിൽ കയറി ആക്രമണം നടത്തുകയും പ്രസിഡന്റിനെയും മകൻ പ്രവീൺ, ബന്ധു ഷമികുമാർ എന്നിവരെയും ആക്രമണം തടയാനെത്തിയ നസീം ,നന്ദു എന്നിവരെയും ആക്രമിച്ച കേസിൽ രണ്ടു പ്രതികളെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. കല്ലുവെട്ടി റേഷൻകടക്ക് സമീപം ആലുവിള വീട്ടിൽ സുനിൽകുമാർ (24 ) സഹോദരൻ സനൽ (27 )എന്നിവരാണ് പിടിയിലായത്.

pothankod

ഞായറാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. പ്രതികൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരുമായിരുന്നു. ഇവർക്കെതിരെ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പിന്നോക്കവിഭാഗത്തിൽപെട്ടയാളെ ആക്രമിച്ച കേസ് എന്നിവ നിലവിലുണ്ട് പ്രതികൾക്കെതിരെ ഗുണ്ടാ നിയമം, കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. പോത്തൻകോട് സർക്കിൾ ഇൻസ്‌പെക്ടർ എസ് ഷാജി , എസ് ഐ അശ്വനികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിനുള്ളിൽ നിന്നും അറസ്റ്റുചെയ്തത് , കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ആക്രമണത്തിൽ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+