കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പിയുടെ വിവേകാനന്ദ ആശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം, 2 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

പത്തനംതിട്ട: വിഎച്ച്പിയുടെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം. ആശ്രമത്തിലെ അധികൃതര്‍ തന്നെയാണ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് ആശ്രമത്തിലെ വാര്‍ഡന്‍ അടക്കമുള്ളവര്‍ കുട്ടികളെ ക്രൂരമായി തല്ലിയത്. ഒമ്പത് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

1

അതേസമയം സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി വിജയകുമാര്‍, റാന്നി സ്വദേശി അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പ്രാര്‍ത്ഥനാ ക്രമം തെറ്റിയെന്ന് ഇവരെ കുറ്റപ്പെടുത്തുകയും, വിദ്യാര്‍ത്ഥികളെ മുറിയിലിട്ട് മര്‍ദിക്കുകയുമായിരുന്നു. ആശ്രമം അധികൃതര്‍ അറിഞ്ഞു കൊണ്ടാണ് മര്‍ദനമെന്ന് കുട്ടികള്‍ വ്യക്തമാക്കി.

പ്രാര്‍ത്ഥനയ്ക്കായി വരിവരിയായി ഇരുന്നില്ല എന്ന് പറഞ്ഞായിരുന്നു ഞങ്ങളെ തല്ലിയതെന്ന് കുട്ടികള്‍ പറഞ്ഞു. പ്രാര്‍ത്ഥനയുടെ സമയത്ത് ഞങ്ങള്‍ പിന്നിലായിരുന്നു ഇരുന്നത്. മുകളില്‍ പഠിക്കാന്‍ പോകേണ്ട സമയമായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഞങ്ങള്‍ ശ്ലോകങ്ങള്‍ ചൊല്ലുന്നത് ഇവര്‍ക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ വരിയായി ഇരുന്നില്ല എന്ന കാരണം പറഞ്ഞാണ് തല്ലിയതെന്ന് കുട്ടികള്‍ പറയുന്നു.

കുട്ടികളെ അടൂര്‍ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ചു. കുട്ടികളെ സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എ സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനോട് അടിയന്തരമായി അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കൃത്യമായ വകുപ്പുകള്‍ ചുമത്താനും നിര്‍ദേശമുണ്ട്.

 'ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയത്', മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും മുത്തച്ഛനും! 'ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയത്', മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും മുത്തച്ഛനും!

English summary
two arrested for beating children in adoor vivekananda ashram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X