മന്ത്രവാദത്തിന് മതമില്ല; രണ്ട് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: മന്ത്രവാദം ചെയ്യുന്നതിനും ആഭിചാരക്രിയകള്‍ നടത്തുന്നതിനും മതം ഒരു പ്രശ്‌നമല്ല. ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാമില്ലാതെ ആളുകളെ പറ്റിക്കാന്‍ വ്യാജന്‍മാര്‍ ആവശ്യത്തിനുണ്ട്.
ആലപ്പുഴയിലെ ചാരുമൂട്ടില്‍ രണ്ട് സിദ്ധന്‍മാരെയാണ് പോലീസ് ഒറ്റ ദിവസം അറസ്റ്റ് ചെയ്തത്. ഒരു മുസ്ലീം സിദ്ധനും ഹിന്ദു സ്വാമിയും. കരുനാഗപ്പള്ളിയില്‍ മന്ത്രവാദ ചികിത്സക്കിടെ യുവതി കൊല്ലപ്പെട്ടതോടെയാണ് ഇത്തരം പരിശോധനകള്‍ പോലീസ് സജീവമാക്കിയത്.

ആദിക്കാട്ടുകുളങ്ങര ബദര്‍ സമാന്‍, പഴഞ്ഞിയൂര്‍കോണം ശശി സ്വാമി എമ്മിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കേസില്‍ അറസ്റ്റിലായ സിദ്ധന്റെ അയല്‍വാസിയാണ് ബദര്‍ സമാന്‍.
മീന്‍ കച്ചവടക്കാരനായി ജീവിതം തുടങ്ങിയ ബദര്‍ സമാന്‍ പത്ത് വര്‍ഷം മുമ്പാണ് സിദ്ധന്റെ വേഷം കെട്ടിയത്. മന്ത്രിവാദവും ചികിത്സയും ഒക്കെ സ്വന്തം വീട്ടിലെ എസി മുറിയില്‍ വച്ചാണ്. ചില കേസുകളില്‍ വീടുകളില്‍ ചെന്നും മന്ത്രവാദം നടത്തിക്കൊടുക്കും.
കോടിക്കണക്കിന് രൂപ ഇതുവഴി ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആഡംബര കാറുകളും ഏറെയുണ്ട്. വിദേശത്ത് പോയി മന്ത്രവാദ ചികിത്സ നടത്താറുണ്ട് ബദര്‍ സമാന്‍.
മലയപ്പൂപ്പന്റെ പേരിലായിരുന്നു ശശി സ്വാമിയുടെ തട്ടിപ്പ്. ബദര്‍ സമാനുമായുമായി തട്ടിച്ച് നോക്കുമ്പോള്‍ ശശി സ്വാമിയുടെ തട്ടിപ്പിന് അത്ര കട്ടി പോര. കള്ള്, വെറ്റില, അടക്ക, കുറച്ച് പണം... ഇത്രയും കൊണ്ട് ശശി സ്വാമി തൃപ്തിപ്പെട്ടിരുന്നു എന്നാണ് വിവരം.
കരുനാഗപ്പള്ളിയിലെ സംഭവം വന്‍ ചര്‍ച്ചയും വിവാദവും ഒക്കെ ആയിരുന്നെങ്കിലും ആളുകളുടെ അന്ധവിശ്വാത്തിന് കുറവൊന്നും ഇല്ല. ജാതിമത ഭേദമന്യേ ബദര്‍ സമാനെ കാണാന്‍ ആളുകള്‍ ടോക്കണെടുത്താണ് കാത്തിരുന്നിരുന്നത്.












Click it and Unblock the Notifications