കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജിത് കുമാർ ഒളിവിലെന്ന് മന്ത്രി! രജിത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ച രണ്ട് പേർ അറസ്റ്റിൽ!

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരം രജിത് കുമാറിനെ വിമാനത്താവളത്തില്‍ സ്വീകരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്നാണ് വലിയൊരു സംഘം രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.

Recommended Video

cmsvideo
രജിത് കുമാർ ഒളിവിലെന്ന് മന്ത്രി | Oneindia Malayalam

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷയും നിരീക്ഷണവുമാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഇതെല്ലാം നോക്കുകുത്തിയാക്കി രജിത് ആരാധകര്‍ തടിച്ച് കൂടിയതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എല്ലാവരേയും അറസ്റ്റ് ചെയ്യും

എല്ലാവരേയും അറസ്റ്റ് ചെയ്യും

രജിത് കുമാറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രജിത് കുമാറിനെ കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം മുഴുവന്‍ കൊറോണയ്ക്ക് എതിരെ പൊരുതുമ്പോള്‍ ഇങ്ങനെ കൂത്താട്ടവും കോമാളിത്തരവും സംഘടിപ്പിക്കുന്നത് അപഹാസ്യം ആണെന്നും മന്ത്രി പറഞ്ഞു.

രജിത് കുമാറിന് സ്വീകരണം

രജിത് കുമാറിന് സ്വീകരണം

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം ചേരുന്നതിനെ സര്‍ക്കാര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. മാത്രമല്ല വിമാനത്താവളം വിവിധ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ അടക്കം സഞ്ചരിക്കുന്ന പ്രദേശമായതിനാല്‍ അതീവ ജാഗ്രത വേണ്ടതുമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് വലിയൊരു സംഘം രജിത് കുമാറിനെ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

പത്ത് മിനുറ്റ് കൊണ്ട് സംഘടിച്ചു

പത്ത് മിനുറ്റ് കൊണ്ട് സംഘടിച്ചു

ആളുകളെ സംഘടിപ്പിച്ചതും സ്വീകരണം നല്‍കിയതും മുദ്രാവാക്യം വിളിച്ചതുമെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. പത്ത് മിനുറ്റ് കൊണ്ടാണ് ആളുകള്‍ സംഘടിച്ചത്. നല്ല മനസ്സുളളവര്‍ക്ക് കൊറോണ വരില്ലെന്ന് രജിത് കുമാര്‍ പറഞ്ഞതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വീകരണം നല്‍കിയവരെ കണ്ടെത്താന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. എത്ര പേരുണ്ടെങ്കിലും എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

79 പേർക്കെതിരെ കേസ്

79 പേർക്കെതിരെ കേസ്

കുട്ടികള്‍ അടക്കമുളളവരെ സ്വീകരണത്തിനായി വിമാനത്താവളത്തില്‍ എത്തിച്ചതിന് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രജിത് കുമാര്‍ അടക്കമുളള 79 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിബാഫ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ചേലാമറ്റം സ്വദേശികളാണ്.

ബിഗ് ബോസ് താരങ്ങളും

ബിഗ് ബോസ് താരങ്ങളും

ബിഗ് ബോസ് കഴിഞ്ഞ സീസണിലെ താരമായ ഷിയാസ് അടക്കമുളളവരും രജിത് കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് പുറത്ത് ആയിരുന്നു സ്വീകരണം. ബിഗ്‌ബോസ് ഈ സീസണിലെ താരമായിരുന്ന പരീക്കുട്ടിയും സ്വീകരണത്തിന് എത്തിയിരുന്നു. ഷിയാസിനും പരീക്കുട്ടിക്കും എതിരെയും കേസുണ്ട്.

കണ്ണിൽ മുളക് തേച്ചു

കണ്ണിൽ മുളക് തേച്ചു

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ചെന്നൈയില്‍ നിന്നും രജിത് കുമാര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നാണ് രജിത് കുമാര്‍ മത്സരത്തില്‍ നിന്ന് പുറത്തായത്. പിന്നാലെ രജിത് കുമാര്‍ ഫാന്‍സ് ഏഷ്യാനെറ്റിനും ബിഗ് ബോസ് അവതാരകനുമായ നടന്‍ മോഹന്‍ലാലിനും എതിരെ സൈബര്‍ ആക്രമണവും നടത്തുന്നുണ്ട്.

നാണം കെടുത്തിയ സംഭവം

നാണം കെടുത്തിയ സംഭവം

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രജിത് കുമാറിനെ സ്വീകരിക്കാന്‍ സംഘം ചേര്‍ന്നവര്‍ക്കെതിരെ മന്ത്രി കടകംപളളി സുരേന്ദ്രനും മന്ത്രി ജി സുധാകരനും അടക്കമുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. രജിത് കുമാറിന് നൽകിയ സ്വീകരണം മലയാളികളെ നാണം കെടുത്തിയ സംഭവമെന്നാണ് ജി സുധാകരൻ കുറ്റപ്പെടുത്തിയത്. സ്വീകരണത്തിന് എതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അതിര് വിട്ട പ്രകടനം

അതിര് വിട്ട പ്രകടനം

''സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം.

ആളുകളുടെ കോപ്രായം

ആളുകളുടെ കോപ്രായം

ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.

ഒരു മടിയും കാണിക്കില്ല

ഒരു മടിയും കാണിക്കില്ല

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു'' എന്നാണ് പോസ്റ്റ്.

മലയാളിയെ നാണിപ്പിക്കുന്നത്

മലയാളിയെ നാണിപ്പിക്കുന്നത്

എറണാകുളം ജില്ലാ കളക്ടറും രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ: '' കേസ് എടുത്തു ! കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്.

കണ്ണടക്കാൻ കഴിയില്ല

കണ്ണടക്കാൻ കഴിയില്ല

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല.
പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു . മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

English summary
Two arrested for gathering at Airport to welcome Bigg Boss star Rajith Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X