കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം ഇലക്ട്രിക് ഫാനിനും കളിപ്പാവക്കും അകത്ത്; രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയിലായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇലക്ട്രിക് ഫാനിനകത്തും കളിപ്പാവക്കകത്തും ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയിലായി. ൃ അബുദാബി, റിയാദ് എന്നിവടങ്ങളില്‍ കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരനില്‍ നിന്നായി 6.294 കിലോഗ്രാം സ്വര്‍ണമാണ് ഡി.ആര്‍.ഐ പിടികൂടിയത്.

പിടിയിലായത് മോഷണക്കേസില്‍... ചുരുളഴിഞ്ഞത് പീഡനപരമ്പര, മുന്‍ ടെക്കിയെ കുടുക്കിയത് ഫോണ്‍
കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് വീട്ടില്‍ ശിഹാബുദ്ദീന്‍ (35), നരിക്കുനി മുട്ടാഞ്ചേരി ഇടക്കണ്ടിയില്‍ വീട്ടില്‍ സജീര്‍ (29) എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 1.91 കോടിയുടെ വില ലഭിക്കും.

gold

കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണ ബിസ്‌കറ്റുകള്‍.

ഇന്നലെ പുലര്‍ച്ചെ(വ്യാഴം) 3.30ന് റിയാദില്‍ നിന്നു ഷാര്‍ജ വഴി എയര്‍ അറേബ്യ വിമാനത്തിലാണ് ശിഹാബുദ്ദീന്‍ കരിപ്പൂരിലെത്തിയത്. ഇലക്ട്രിക് ഫാനിനകത്തായിട്ടായിരുന്നു 3.147 കിലോ സ്വര്‍ണം ഉണ്ടായിരുന്നത്. 116 ഗ്രാം വീതമുളള 27 സ്വര്‍ണബിസ്‌കറ്റുകളാണ് ഇയാളില്‍ നിന്ന് മാത്രം കണ്ടെടുത്തത്. ഇവക്ക് 95.82 ലക്ഷം രൂപ വില ലഭിക്കും.

ഇന്നലെ രാവിലെ അബൂദാബിയില്‍ നിന്നുളള ഇത്തിഹാദ് എയര്‍ വിമാനത്തിലാണ് സജീര്‍ കരിപ്പൂരിലെത്തിയത്. പാവയുടെ രൂപത്തിലുള്ള മ്യൂസിക് സിസ്റ്റത്തിന്റെ ബാറ്ററിക്കടിയിലായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. 116 ഗ്രാം വീതമുളള 27 സ്വര്‍ണബിസ്്കറ്റുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. 95.84 ലക്ഷം രൂപ വിലയുളള 3.15 കിലോഗ്രാം സ്വര്‍ണമാണ് സജീറില്‍ നിന്ന് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇരുവരേയും തടഞ്ഞ് ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. ഇരുവരും സ്വര്‍ണക്കടത്ത് കരിയര്‍മാരാണ്. ഒരേ സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇരുവരും സ്വര്‍ണവുമായി എത്തിയതെന്ന് കരുതുന്നു. ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്.

English summary
Two arrested for keeping gold inside toys and electric fan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X