സഹോദരിമാരോട് ഡ്രൈവര്‍മാര്‍ ചെയ്തത്!! ലോറിയില്‍ വച്ച് മാറി,മാറി....രണ്ടു പേര്‍ പിടിയില്‍

  • By: Sooraj
Subscribe to Oneindia Malayalam

കോതമംഗലം: എറണാകുളത്ത് ആദിവാസി സഹോദരിമാരെ പീഡിപ്പിച്ചതിനു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍മാരെയാണ് പോലീസ് പിടികൂടിയത്. കുട്ടമ്പുഴയിലെ ആദിവാസി സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്.

ഒരു തെരുവുനായയെ പിടിച്ചാല്‍ കിട്ടുന്ന തുക കേട്ടാല്‍ ഞെട്ടും!! ഇരട്ടിയാക്കി!!

വ്യാജ വീഡിയോ പ്രചരിപ്പിച്ചു, കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

അറസ്റ്റിലായത്

പുന്നേക്കാട് കല്ലറയ്ക്കല്‍ ജോബി (36), കുരുവിനാംപാറ മഞ്ഞളാംകുഴിയില്‍ മഹേഷ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 22ഉം 17ഉം വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവം മെയ് 11ന്

മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി മുതല്‍ രണ്ടു പേരെയും കാണാനില്ലെന്ന് മാതാപിതാക്കള്‍ കുട്ടമ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം അടിമാലിയില്‍ വച്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടിലേക്കു മടങ്ങവെ....

കോതമംഗലത്തു നിന്നു ബസിലാണ് പെണ്‍കുട്ടികള്‍ രാത്രിയോടെ നേര്യമംഗലത്ത് എത്തിയത്. അടിമാലിക്കു സമീപം മച്ചിപ്ലാവിലെ വീട്ടിലേക്കു പോവാന്‍ രാത്രി 1.30നു ഇരുവരും ലോറിയില്‍ കയറുകയായിരുന്നു.

പെണ്‍കുട്ടികളുടെ മൊഴി

ലോറി അടിമാലിയില്‍ എത്തുന്നതുവരെ പ്രതികള്‍ തങ്ങളെ മാറി മാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനു മൊഴി നല്‍കി.

റിമാന്‍ഡില്‍

തേനിയില്‍ പോയി ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

English summary
Two lorry drivers arrested for molesting sisters
Please Wait while comments are loading...