കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം... പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്‍....

സംഘത്തില്‍പെട്ട മൂന്നാമനു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രമുഖ ഹാസ്യ താരം പാഷാണം ഷാജിയെ (സാജു നവോദയ) ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 10 ലക്ഷം രൂപ സാജുവില്‍ നിന്നു തട്ടിയെടുക്കാന്‍ ശ്രമിച്ചവരെയാണ് പോലീസ് കൈയോടെ പൊക്കിയത്.

സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു... അധ്യാപികമാര്‍ കുടുങ്ങും, കേസ്...സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു... അധ്യാപികമാര്‍ കുടുങ്ങും, കേസ്...

പ്രാര്‍ഥനകള്‍ ഫലിച്ചില്ല... അമേരിക്കയില്‍ കാണാതായ ഷെറിന്‍റെ മൃതദേഹം കണ്ടെത്തിപ്രാര്‍ഥനകള്‍ ഫലിച്ചില്ല... അമേരിക്കയില്‍ കാണാതായ ഷെറിന്‍റെ മൃതദേഹം കണ്ടെത്തി

ടെലിവിഷനിലെ കോമഡി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ സാജു പിന്നീട് സിനിമയിലേക്കും ചേക്കേറുകയായിരുന്നു. ഇപ്പോള്‍ സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് സാജു.

 തട്ടിപ്പുകാരെ കുടുക്കിയത്

തട്ടിപ്പുകാരെ കുടുക്കിയത്

സാജുവില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ തികച്ചും നാടകീയമായാണ് പോലീസ് പിടികൂടിയത്. ഒരു സ്റ്റേജ് ഷോയില്‍ സാജുവിന്റെ സംഘത്തില്‍പെട്ടയാള്‍ സ്‌നേക്ക് ഡാന്‍സ് നടത്തിയിരുന്നു. പാമ്പിനെ ഉപയോഗിച്ച് ഡാന്‍സ് ചെയ്തത് നിയമവിരുദ്ധമാണെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സാജുവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്.

രണ്ടു പേര്‍ അറസ്റ്റില്‍

രണ്ടു പേര്‍ അറസ്റ്റില്‍

രണ്ടു പേരെയാണ് സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിലൊരാള്‍ അഭിഭാഷകനാണ്. പാലാരിവട്ടം സ്വദേശി നേരിങ്കോട്ട് വീട്ടില്‍ അഡ്വ. ഐസക്ക് ദേവസ്സി, പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ തട്ടുമുറിയില്‍ വീട്ടില്‍ കൃഷ്ണദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പോലീസിന്റെ തന്ത്രം

പോലീസിന്റെ തന്ത്രം

പണം നല്‍കാന്‍ താന്‍ തയ്യാറാണെന്ന് തട്ടിപ്പുകാരോട് പറയാന്‍ സാജുവിനോടു പോലീസ് ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറാന്‍ താന്‍ പറയുന്ന സ്ഥലത്ത് എത്താനും സാജു ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഇവിടെയെത്തിയതോടെ പോലീസ് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരാള്‍ ഒളിവില്‍

ഒരാള്‍ ഒളിവില്‍

തട്ടിപ്പ് സംഘത്തില്‍ മൂന്നു പേരുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സുനില്‍ എന്ന ഇയാള്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥനാണെന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിക്കഴിഞ്ഞു.

സാജുവിന്റെ പരാതി

സാജുവിന്റെ പരാതി

പത്തു ലക്ഷം ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ പല തവണ വിളിച്ചതോടെ തന്റെ കൈയില്‍ അത്രയും പണം ഇല്ലെന്ന് സാജു അവരെ അറിയിക്കുകയായിരുന്നു. ഇതിനു ശേഷവും അവര്‍ ഭീഷണി തുടര്‍ന്നതോടെ സാജു സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം പോലീസിലും പരാതി നല്‍കുകയായിരുന്നു.

സംഭവം നടന്നത്

സംഭവം നടന്നത്

സപ്തംബര്‍ 11ന് ഓണാഘോഷത്തിന്റെ ഭാഗമായി സാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയ്ക്കിടെയാണ് സ്‌നേക്ക് ഡാന്‍സും അരങ്ങേറിയത്. പരിപാടി കണ്ട ചിലര്‍ കാക്കനാട് വൈല്‍ഡ് ലൈഫ് ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.

സാജുവിനെ വിളിച്ചുവരുത്തി

സാജുവിനെ വിളിച്ചുവരുത്തി

പരാതിയെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ സാജുവിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ തിരക്കി. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് സ്‌നേക്ക് ഡാന്‍സ് നടത്തിയതെന്നും സാജു അവരോട് പറഞ്ഞു.

സാജുവിനെ വിളിച്ചു

സാജുവിനെ വിളിച്ചു

ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സുനില്‍ എന്നയാള്‍ സാജുവിനെ ഫോണില്‍ വിളിച്ചു. കുടുംബക്ഷേത്രത്തിലെ ഉല്‍സവത്തിനു തിരികൊളുത്താന്‍ സാജുവിനെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്കുള്ളതിനാല്‍ വരാന്‍ സാധിക്കില്ലെന്ന് സാജു അയാളെ അറിയിച്ചു.

ഭീഷണി

ഭീഷണി

സാജു വരാന്‍ കഴിയില്ലന്ന് വ്യക്തമാക്കിയതോടെ സുനില്‍ ഭീഷണി തുടങ്ങി. സ്‌നേക്ക് ഡാന്‍സ് നടത്തിയ കാര്യം ചൂണ്ടിക്കാട്ടി കേസില്‍ പെടുത്തുമെന്ന് സുനില്‍ സാജുവിനോട് പറഞ്ഞു.

 അഭിഭാഷകന്‍ വിളിച്ചു

അഭിഭാഷകന്‍ വിളിച്ചു

അഭിഭാഷകനാണൈന്നും കേസില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കാമെന്നും അറിയിച്ച് അഡ്വ ഐസക്ക് പിന്നീട് സാജുവിനെ ഫോണില്‍ വിളിച്ചു. കേസില്‍ പെട്ടാല്‍ അു കരിയറിനെ ബാധിക്കുമെന്നും ഇയാള്‍ സാജുവിനോട് പറഞ്ഞു. കേസില്‍ നിന്നും രക്ഷിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ഐസക്ക് ആവശ്യപ്പെടുകയായിരുന്നു.

English summary
Two arrested for threatenig actor saju navodaya. Police search for third person in the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X