കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് കേരളത്തില്‍ പിടിമുറുക്കുന്നു? തലശേരിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍, ഇവര്‍ ചെയ്തത്...

ബുധനാഴ്ചയും മൂന്നു പേരെ പോലീസ് കൂടിയിരുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഐഎസ് ബന്ധം; രണ്ട് തലശ്ശേരിക്കാര്‍ അറസ്റ്റില്‍ | Oneindia Malayalam

കണ്ണൂര്‍: കേരളത്തില്‍ ഭീകരസംഘടനായ ഐസിസ് പിടിമുറുക്കുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കി രണ്ടു പേരെ കണ്ണൂരില്‍ അറസ്റ്റ് ചെയതു. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പോസീസിന്റെ പിടിയിലായത്.

സിബി മാത്യൂസ് മാപ്പ് ചോദിച്ചു, ചാരസുന്ദരി മറിയം റഷീദയല്ല... നമ്പി നാരായണന്‍ തുറന്നടിക്കുന്നുസിബി മാത്യൂസ് മാപ്പ് ചോദിച്ചു, ചാരസുന്ദരി മറിയം റഷീദയല്ല... നമ്പി നാരായണന്‍ തുറന്നടിക്കുന്നു

തുടര്‍ച്ചയായ രണ്ടാം ദിനത്തിലാണ് ഐസിസ് ബന്ധം പുലര്‍ത്തിയവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ച മൂന്നു പേരെ ഇവിടെ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായത്

പിടിയിലായത്

തലശേരി സ്വദേശികളായ മനാഫ്, ഹംസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഹംസയ്ക്ക് ഐസിസിന്റെ രാജ്യാന്തര നേതൃത്വവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

 റിക്രൂട്ട് ചെയ്തു

റിക്രൂട്ട് ചെയ്തു

കേരളത്തില്‍ നിന്നു ഹംസയും മനാഫും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നാണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

ബുധനാഴ്ചയും അറസ്റ്റ്

ബുധനാഴ്ചയും അറസ്റ്റ്

ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്നും ഐസിസിസ് പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് തുര്‍ക്കി പോലീസ് അഞ്ചു പേരെ പിടികൂടി നാട്ടിലേക്ക് അയച്ചത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

പോപ്പുലര്‍ ഫ്രണ്ടുകാര്‍

പോപ്പുലര്‍ ഫ്രണ്ടുകാര്‍

പോലീസ് പിടിയിലായ മുണ്ടേരി കൈപ്പക്കയില്‍ കെസി മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെവി അബ്ദുള്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എംവി ഹൗസില്‍ എംവി റാഷിദ് (23) എന്നിവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

 കേസെടുത്തു

കേസെടുത്തു

നിരോധിക്കപ്പെട്ട സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് മൂന്നു പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.

തുര്‍ക്കിയിലെത്തിയത് ഒരുമിച്ചല്ല

തുര്‍ക്കിയിലെത്തിയത് ഒരുമിച്ചല്ല

അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരും ഒരുമിച്ചല്ല ഇറാന്‍ വഴി തുര്‍ക്കിയിലെത്തിയത്. മിഥിലാജ് ഷാര്‍ജയിലേക്കും റാഷിദ് മലേഷ്യയിലേക്കും റസാഖ് ദുബായിലേക്കുമാണ് സന്ദര്‍ശക വിസയില്‍ പോയത്. പിന്നീട് ഇറാന്‍ വഴി തുര്‍ക്കിയിലെത്തുകയായിരുന്നു.

നാലു മാസം മുമ്പ് നാട്ടിലെത്തി

നാലു മാസം മുമ്പ് നാട്ടിലെത്തി

നാലു മാസങ്ങള്‍ക്ക് മുമ്പാണ് മൂന്നു പേരും നാട്ടില്‍ തിരിച്ചെത്തിയത്. അന്നു മുതല്‍ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

English summary
ISIS connection: 2 arrested in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X