വീട്ടമ്മയെ പീഡിപ്പിക്കുന്ന ദൃശ്യം വാട്‌സ് ആപ്പില്‍: രണ്ടു യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിങ്കര സ്വദേശികളായ സുജിത് കുമാര്‍, വിനോദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഒളിവിലായിരുന്ന ഇരുവരെയും വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

പിന്നീട് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വാട്‌സ ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.. കേസിലെ മറ്റു രണ്ട് പ്രതികള്‍ ഒളിവിലാണ്.












Click it and Unblock the Notifications