Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി മരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ കരസേന ഉദ്യോഗസ്ഥനടക്കം രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മരിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തിലാണ് അറസ്റ്റ്.

pinarayiarst2-1547523982.jpg

ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്‍ കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കതില്‍ അനില്‍ ( 38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കിട്ടത്. സംഭവത്തില്‍ സിപിഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തേ തന്നെ ഇവര്‍ മത വര്‍ഗീയ ഉയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു.അതേസമയം ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും സമൂഹമമാധ്യമങ്ങള്‍ വഴി വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+