രണ്ട് കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: രണ്ട് കോണ്‍ഗ്രസ്സുകാര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. ഞെട്ടണ്ട സംഗതി സത്യമാണ്. വെറും കോണ്‍ഗ്രസ്സുകാരല്ല, അത്യാവശ്യം പേരും പ്രശസ്തിയും ഉള്ള കോണ്‍ഗ്രസ് നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കുപ്പായമിട്ട് മത്സരിക്കുന്നത്.
പത്തനംതിട്ട, പൊന്നാനി മണ്ഡലങ്ങളാണ് ഇത്തവണ സിപിഎം ഇത്തരമൊരു പരീക്ഷണത്തിനായി മാറ്റിവക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സമിതിയുടെ അംഗീകാരം കിട്ടിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ പറ്റൂ.

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ഫിലിപ്പോസ് തോമസാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുക. ആറന്‍മുള വിമാനത്താവളം സംബന്ധിച്ച വിഷത്തില്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും ഇടഞ്ഞ് നില്‍ക്കുകയാണ് ഫിലിപ്പോസ് തോമസ്.
ഈ സാധ്യത മുതലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ആറന്മുള വിമാനത്താവളത്തിന്റെ വിഷയത്തില്‍ പ്രദേശവാസികളുടെ എതിര്‍പ്പും, കോണ്‍ഗ്രസ്സിന്റെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ഡിസിസി പേരിസഡന്റ് വരെ ആയ ഫിലിപ്പോസിന്റെ ജനകീയ അടിത്തറയും തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
ചരിത്രത്തില്‍ ഇതുവരെ ലീഗിനപ്പുറത്തേക്ക് ചിന്തിക്കാത്ത മണ്ഡലമാണ് പൊന്നാനി. അവിടെ എങ്ങനെയെങ്കിലും വിജയം നേടുക എന്നത് സിപിഎമ്മിന്റെ പ്രസ്റ്റീജ് കാര്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. കെപിസിസി മുന്‍ നിര്‍വ്വാഹക സമിതി അഗം വി അബ്ദുറഹ്മാനെയാണ് പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications