കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വമ്പന്‍ ട്വിസ്റ്റ്.... മേയര്‍ക്ക് പിന്തുണയുമായി രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍

Google Oneindia Malayalam News

കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ പുതിയ ട്വിസ്റ്റ്. മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ വമ്പന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെ അവര്‍ക്ക് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മേയറെ കെപിസിസി ആസ്ഥാനത്തേക്ക് വിളിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രനും കുരുക്കുലായിരിക്കുകയാണ്.

മേയറെ മാറ്റണെന്നാണ് എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ള ആവശ്യപ്പെടുന്നത്. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നഗരസഭ വന്‍ പരാജയമായെന്നും, അതാണ് എറണാകുളത്തെ ഭൂരിപക്ഷം കുറയുന്നതിന് കാരണമായതെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. നേരത്തെ മേയറെ പിന്തുണ കെപിസിസി പ്രസിഡന്റ് പിന്നീട് ഈ നിലപാട് മാറ്റുകയും ചെയ്തു.

കൊച്ചിയില്‍ ട്വിസ്റ്റ്

കൊച്ചിയില്‍ ട്വിസ്റ്റ്

മേയര്‍ സ്ഥാനത്ത് നീക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും തടയുമെന്നാണ് സൗമിനി ജെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള സംഘം കെപിസിസിക്കെതിരെ തിരഞ്ഞിരിക്കുകയാണ്. ഇതിനിടെ സൗമിനി ജെയിന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നത്. കോണ്‍ഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര അംഗം ഗീത പ്രഭാകരനുമാണ് മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ കൊച്ചിയിലെ നഗരസഭ ഭരണം തന്നെ പ്രതിസന്ധിയിലാകും.

മുല്ലപ്പള്ളിയുടെ നിര്‍ദേശം

മുല്ലപ്പള്ളിയുടെ നിര്‍ദേശം

സൗമിനി ജെയിനെ പുറത്താക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചാണ് ചരടുവലി തുടങ്ങിയത്. ഇതിനിടെ മേയറോട് തിരുവനന്തപുരത്തെത്താന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇവരെ പുറത്താക്കണമെന്ന ഉറപ്പില്ലാണ്. നാളെ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മേയറെ പുറത്താക്കാനുള്ള തീരുമാനങ്ങള്‍ സൗമിനി ജെയിനോട് വിശദീകരിക്കുമെന്നാണ് സൂചന. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി നിലപാട് മാറ്റിയേക്കും.

പിന്തുണ പിന്‍വലിക്കും

പിന്തുണ പിന്‍വലിക്കും

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനിയെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് ഗീതാ പ്രഭാകരന്റെ ഭീഷണി. മേയറെ ഈ ഘട്ടത്തില്‍ മാറ്റേണ്ടതില്ലെന്നാണ് ഇരുവരുടെയും നിലപാട്. ഇനി അവശേഷിക്കുന്നത് എട്ട് മാസം മാത്രമാണെന്നും അത്രയും കാലത്തേക്ക് വേണ്ടിയായി മറ്റൊരു മേയര്‍ വേണ്ടെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം കോര്‍പ്പറേഷന്‍ ഭരണസമിതി രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മാറണം എന്ന ധാരണയെ പറ്റി കൗണ്‍സിലര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

ഉത്തരവാദിത്തം മേയര്‍ക്കല്ല

ഉത്തരവാദിത്തം മേയര്‍ക്കല്ല

വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം മേയറുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്നത് പാര്‍ട്ടിക്കോ യുഡിഎഫിനോ ഗുണം ചെയ്യില്ലെന്ന് ഈ കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചു. എ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം ടിജെ വിനോദ് രാജിവെച്ചതോടെ നിലവില്‍ 37 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫിന് 34 അംഗങ്ങളുണ്ട്. ബിജെപിക്ക് രണ്ടംഗങ്ങളും ഉണ്ട്. രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം വീഴാന്‍ തന്നെ സാധ്യതയുണ്ട്. നേരിയ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ പ്രതിസന്ധി.

കൊച്ചി മേയറെ മാറ്റണമെന്നാവർത്തിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം; കൊച്ചിയിൽ പ്രത്യേക യോഗംകൊച്ചി മേയറെ മാറ്റണമെന്നാവർത്തിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം; കൊച്ചിയിൽ പ്രത്യേക യോഗം

English summary
two councilers support mayor soumini jain in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X