ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, കണ്ണൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തിനിടെ രണ്ട് മരണം. രണ്ട് സിപിഎം പ്രവര്‍ത്തകരാണ് മരിച്ചത്. ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരാണ് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സംശയം.
സിപിഎം പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൊളവല്ലൂര്‍ സ്വദേശികളായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്. സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications