കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഴ്ത്തിയത് സാങ്കേതിക തകരാര്‍ ? വ്യോമസേനാവിമാനം കണ്ടെത്താനായില്ല...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: വെള്ളിയാഴ്ച രാവിലെയാണ് വ്യോമസേനയുടെ എഎന്‍ 32 എന്ന വിമാനം കാണാതായത്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല. 29 പേരുമായി ചെന്നൈയിലെ താംമ്പരത്ത് നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ടതാണ് വിമാനം.
വെള്ളിയാഴ്ച രാവിലെ 8.30ന് പറന്നുയര്‍ന്ന വിമാനം പതിനഞ്ച് മിനിറ്റിനുള്ളില്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വച്ചാണ് വിമാനവും റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത്. കടലില്‍ നിന്ന് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടഭാഗം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇത് വരെയും അക്കാര്യം സ്ഥീരീകരിച്ചിട്ടില്ല. എന്താണ് വ്യോമസേനാ വിമാനത്തിന് സംഭവിച്ചത്. സാങ്കേതിക തകരാര്‍ മൂലം വിമാനം കടലില്‍ തകര്‍ന്ന് വീണോ...?

തിരച്ചില്‍ തുടരുന്നു

തിരച്ചില്‍ തുടരുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വിമാനത്തിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെ 18 കപ്പലുകളും ഒരു മുങ്ങികപ്പലും എട്ട് വിമാനങ്ങളും തിരച്ചിലിനായി രംഗത്തുണ്ട്‌.

മോശം കാലാവസ്ഥ

മോശം കാലാവസ്ഥ

മോശം കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നുണ്ട്. വിമാനങ്ങള്‍ക്ക് തിരച്ചില്‍ നടത്താനാവാത്ത സാഹചര്യമാണുള്ളത്. കുറച്ച് ദിവസങ്ങളായി ബംഗാള്‍ ഉള്‍കടല്‍ പ്രക്ഷുബ്ധമാണ്.

പ്രതിരോധമന്ത്രിയെത്തി

പ്രതിരോധമന്ത്രിയെത്തി

രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ നേരിട്ടെത്തി. ഉള്‍ക്കടലില്‍ രണ്ട് മണിക്കൂറോളം അദ്ദേഹം ആകാശ നിരീക്ഷണം നടത്തി

ഉപഗ്രഹക്യാമറ

ഉപഗ്രഹക്യാമറ

കാണാതായ വിമാനത്തെക്കുറിച്ച് സൂചന ലഭിക്കാന്‍ ഉപഗ്രഹക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. വിമാനത്തിന്റെ ഏതെങ്കിലും ചിത്രം പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരച്ചിലിന് സഹായകമാകും

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

പ്രമുഖ വ്യോമയാന വിദഗ്ധര്‍, പരിചയ സമ്പന്നരായ പൈലറ്റുകള്‍ക്കും എഎന്‍ 32 വിമാനത്തിന് എന്ത് പറ്റിയെന്ന് കൃത്യമായി പറയാനാകുന്നില്ല. എങ്കിലും ചില സാധ്യതകള്‍ അവര്‍ നിരീക്ഷിക്കുന്നുണ്ട്

പ്രതികൂല കാലാവസ്ഥ

പ്രതികൂല കാലാവസ്ഥ

കാലാവസ്ഥവ്യതിയാനം കൊണ്ട് അപകടം സംഭവിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അത്തരമൊരു പ്രശ്‌നമുണ്ടെങ്കില്‍ വിമാനത്തില്‍ നിന്ന് സന്ദേശം ലഭിക്കും

എന്‍ജിന്‍ തകരാര്‍

എന്‍ജിന്‍ തകരാര്‍

എഎന്‍ 32 വിമാനത്തിന് എന്‍ജിന്‍ തകരാര്‍കൊണ്ട് അപകടം സംഭവിക്കാന്‍ സാധ്യതയില്ലത്രേ. വിമാനത്തിന് ഇരട്ട എഞ്ചിനാണുള്ളത്. ഒരുഎഞ്ചിന്‍ തകരാറിലായാല്‍ സ്വയം രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിക്കും

 ഇന്ധന ചോര്‍ച്ച

ഇന്ധന ചോര്‍ച്ച

ഈ സാധ്യത തള്ളികളയാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ വിമാനത്തിന് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. നാല് മണിക്കൂര്‍ പറക്കാനുള്ള ഇന്ധനമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വൈദ്യുതിതകരാറും അപകടത്തിന് കാരണമാകും

സാങ്കേതിക തകരാര്‍

സാങ്കേതിക തകരാര്‍

വിമാനം തകര്‍ന്നിട്ടുണ്ടെങ്കില്‍ പ്രധാന കാരണം സാങ്കേതിക തകരാറാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടസാധ്യത

അപകടസാധ്യത

വിമാനത്തിന് അപകട സാധ്യതയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജൂലൈ മാസത്തില്‍ മൂന്ന് തവണ വിമാനത്തിന് യന്ത്രതകരാറുണ്ടായി. പ്രവര്‍ത്തനസ്തംഭനം ഉണ്ടായാല്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും

പ്രതീക്ഷ

പ്രതീക്ഷ

വിമാനം അപകടത്തില്‍പ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കേരളമാകെ പ്രാര്‍ത്ഥനയിലാണ്. കോഴിക്കോട് നിന്നുള്ള വിമല്‍, സജീവ് എന്ന രണ്ട് സൈനികരാണ് വിമാനത്തിലുള്ളത്

ചെല്ലപ്പേര്

ചെല്ലപ്പേര്

മലയാള സിനിമയില്‍ താരങ്ങളുടെ ചെല്ലപ്പേര് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Read More:ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 21 രോഗികള്‍ മരിച്ചു, കാരണം പവര്‍കട്ട്?

English summary
Even two days after an Indian Air Force plane with 29 people on board went missing over Bay of Bengal, there is still no trace of the AN-32 aircraft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X