ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായവരിൽ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി, തിരച്ചിൽ തുടരുന്നു...
കാണാതായവരിൽ മറ്റു രണ്ടു യുവാക്കൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
സുൽത്താൽ ബത്തേരി: വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ നാല് യുവാക്കളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശികളായ മെൽവിൻ, വിൽസൺ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അണക്കെട്ടിൽ നിന്ന് രണ്ടു പേരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായവരിൽ മറ്റു രണ്ടു യുവാക്കൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

അഗ്നിശമന സേനയ്ക്ക് പുറമേ നാവിക സേനയിലെ മുങ്ങൽ വിദഗ്ദരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രിയാണ് ബാണാസുര സാഗർ അണക്കെട്ടിൽ മീൻ പിടിക്കാനിറങ്ങിയ യുവാക്കൾ കുട്ടത്തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട്. ഏഴ് പേരാണ് രണ്ട് കുട്ടത്തോണികളിലായി മീൻ പിടിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേർ രക്ഷപ്പെട്ടിരുന്നു. അപകടം നടന്ന് മൂന്നാം ദിവസമാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.












Click it and Unblock the Notifications