കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ടു മരണം
ഫര്‍ണിച്ചര്‍ കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്കാണ് വാന്‍ ഇടിച്ചു കയറിയത്.
കൊല്ലം: ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ടുമരണം. കടക്കുള്ളില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്തേക്കാണ് വാന്‍ ഇടിച്ചു കയറിയത്.പുലര്‍ച്ചേ രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം.കടയിലെ ജീവനക്കാരനായ ഹരി, ശശി, എന്നിവരാണ് മരിച്ചത്.

ചടയമംഗലം പൂങ്കോട് സ്വദേശി ശശികുമാര്‍ (48) കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി ഹരികുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.വളകം അറക്കല്‍ സ്വദേശി മോഹന്‍ പിളള എന്നിവരെയാണ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ശനിയാഴ്ച രാത്രി 12.30 ഓടെ കൊട്ടാരക്കര ഭാഗത്തുനിന്നും അയൂരിലേക്ക് വരികയായിരുന്ന വാഹനം. ശശികുമാര്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഹരികുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയുമാണ് മരണപ്പെട്ടത്തത്. നാലു പേരും ആയുര്‍ ശ്രീഭഭ്ര ഹോം ഡെക്കര്‍ ( ഫര്‍ണിച്ചര്‍) ജീവനക്കാരാണ്.












Click it and Unblock the Notifications