വാഹനാപകടം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ദേഹത്ത് കയറി യുവാവ് മരിച്ചു
കോഴിക്കോട്: ജില്ലയില്‍ രണ്ടിടത്ത് വാഹനാപകടം .രണ്ടുപേര്‍ മരിച്ചു ഓമശ്ശേരി മാനിപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ദേഹത്ത് കയറി യുവാവ് മരിച്ചു. രണ്ടു യുവാക്കള്‍ മരിച്ചു ചെറൂപ്പയിൽ ബൈക്കിന് പിറകിൽ ബസ്സിടിച്ച് യുവാവ് മരിച്ചു.
ചെറൂപ്പയിൽ ബൈക്കിന് പിറകിൽ ബസ്സിടിച്ച് യുവാവ് മരിച്ചു, ചെറുവാടി വേഴക്കാട്ട് മുഹമ്മദിന്റെ മകൻ റഹ്മത്തുള്ള (38) ആണ് മരിച്ചത്. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകും വഴി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ മാവൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജധാനി ബസ്സ് ഇടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന റഹ്മത്തുളള മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ച് മണിക്ക് ചെറുവാടി പുതിയേടത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് പാത്തുമ്മ.ഭാര്യ സുനീറ.മക്കൾ നിഷ് വ, ദിൽഷ, ദിൽദിയ.

ഓമശ്ശേരി മാനിപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ദേഹത്ത് കയറി യുവാവ് മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ഓമശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ അമ്പലത്തിങ്ങല്‍ ഭഗവതി കണ്ടത്തില്‍ കോയാലിയുടെ മകന് അബ്ദുസലാം (40) ആണ് മരിച്ചത്.

കൂടരഞ്ഞി കോഴിക്കോട് റൂട്ടിലോടുന്ന ഫാന്‍സി ബസ്സാണ് ഇയാളെ ഇടിച്ചത്. ഓട്ടോ നിര്‍ത്തി ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഒരു പേപ്പര്‍ വാങ്ങി പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇദ്ദേഹം ഉടുത്തിരുന്ന മുണ്ട് തടഞ്ഞ് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിലത്ത് വീണ ഇയാളുടെ ദേഹത്ത് ബസ്സ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍. ആത്തിക്കയാണ് അബ്ദുസലാമിന്റെ ഭാര്യ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications