വയനാട്ടില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ചിക്കല്ലൂര്‍ സ്വദേശി വിനോദ് (45), കണിയാമ്പറ്റ സ്വദേശി ജോണ്‍സണ്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. വയനാട് മീനങ്ങാടിക്കടുത്ത് പാതിരിപ്പാലത്തെത്തുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.












Click it and Unblock the Notifications