രണ്ട് ബൈക്കപകടങ്ങള്‍; രണ്ടു ജീവന്‍ പൊലിഞ്ഞു
താമരശേരി: രണ്ടിടങ്ങളില്‍ ഉണ്ടായ ബൈക്കപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. നൂറാംതോട് കുറുന്തോട്ടിക്കണ്ടി സാജിര്‍ (34) കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചു. ബുധനാഴ്ച ഈങ്ങാപ്പുഴയക്കടുത്ത് സാജിര്‍ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരപമായി പരുക്കേറ്റ സാജിര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: താഹിറ. മക്കള്‍ നസ്‌ല, സഫ്‌ല, നഹ് വ.

കോഴിക്കോട് മെഡിക്കല്‍ കോളെജിനു സമീപം മായനാട് ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയും മരിച്ചു. ചാത്തമംഗലം ഗവ. ഐടിഐയില്‍ പഠിക്കുന്ന വടകര നാദാപുരംറോഡിലെ ശബരീശൈലത്തില്‍ അഭിഷേകാണ് (17) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹരേഷിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരി: പൂജ.
Caption: സാജിര്‍, അഭിഷേക്












Click it and Unblock the Notifications