കടലുണ്ടിയില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു; മരിച്ചത് കടലുണ്ടി വാവുത്സവത്തിന് എത്തിയവര്‍
കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. പറയന്റെവിടത്തില്‍ അഅനീഷ്, വള്ളിക്കുന്ന് എണ്ണാകുളത്തില്‍ നികേഷ് എന്നിവരാണ് മരിച്ചത്. കടലുണ്ടി വാവുത്സം കാണാന്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു.
രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഫൈബര്‍ ബോട്ടില്‍ ആറ് പേര്‍ കയറിയതാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് വിവരം. നാല് പേരെ മത്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. മരിച്ച രണ്ടു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

അപകടം നടക്കുമ്പോള്‍ ചെറിയ തോതില്‍ കാറ്റ് ഉണ്ടായിരുന്നതായി രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. ഇതിനെ തുടര്‍ന്നും ബോട്ട് മറിഞ്ഞിരിക്കാമെന്ന് ഇവര്‍ പറയുന്നു. മത്സ്യ ബന്ധന വല ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications