സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും രണ്ട് മരണം കൂടി?
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചതായി സംശയം. മുണ്ടാറുകര ആറാം നമ്പര്‍ വീട്ടില്‍ സാബുവാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ സാബു തോട്ടില്‍ മീന്‍ പിടിയ്ക്കാന്‍ പോയപ്പോഴാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. സൂര്യാഘാതം മൂലമുണ്ടായ പൊള്ളലാണ് സാബുവിന്റെ ശരീരത്തിലുള്ളതെന്നാണ് സംശയിക്കുന്നത്.
ബോധംകെട്ട് കിടന്ന സാബുവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. കണ്ണൂര്‍ ആലക്കോട് തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചതും സൂര്യാഘാതം കാരണമാണെന്ന് സംശയിക്കുന്നുണ്ട്. വലിയ കരോട്ടില്‍ ജോയി (65) ആണ് മരിച്ചത്. ശരീരത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായതിനാലാണ് ഇരുവരുടേയും മരണം സൂര്യഘാതം മൂലമാണെന്ന് സംശയിക്കുന്നത്.

പാലക്കാട് ഒരു സ്ത്രീയും തൃശൂരില്‍ മധ്യവയസ്ക്കനും സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യാഘാതം മൂലമെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications