മദ്യത്തിനായി നീന്തല്‍ മത്സരം നടത്തി, രണ്ടു പേര്‍ മുങ്ങി മരിച്ചു
കൊല്ലം: മദ്യത്തിനായി നീന്തല്‍ മത്സരം സംഘടിപ്പിച്ചൂവെന്ന് കേള്‍ക്കുന്നത് പുതുമയുള്ള വാര്‍ത്തയാണ്. എന്നാല്‍, ഇങ്ങനെയൊരു മത്സരത്തില്‍ രണ്ട് ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ വെച്ചാണ് സംഭവം നടന്നത്. മദ്യത്തിനായി യുവാക്കള്‍ ചേര്‍ന്ന് നീന്തല്‍ മത്സരം സംഘടിപ്പിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് നീന്തലിനിടെ രണ്ട് യുവാക്കള്‍ മുങ്ങി മരിക്കുന്നത്. എന്നാല്‍, മദ്യത്തിനു വേണ്ടിയുള്ള മത്സരത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് പിന്നീടാണ് മനസിലാകുന്നത്. കായലിന്റെ സമീപത്തു നിന്ന് മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശുചീകരണ ജോലി ചെയ്തിരുന്ന സംഘമാണ് നീന്തല്‍ സംഘടിപ്പിച്ചത്.

നീന്തലിനിടെ ഒഴുക്കില്‍പ്പെടുകയും ഇരവരും മുങ്ങി മരിക്കുകയുമായിരുന്നു. എന്നാല്‍, മുങ്ങിമരിച്ച യുവാക്കള്‍ മദ്യപിച്ചിരുന്നതായും പറയുന്നു. നീന്തല്‍ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ വിജയിക്കുന്നയാള്‍ക്ക് മദ്യം വാങ്ങി കൊടുക്കണമെന്നായിരുന്നു മത്സരം.
പാരിപ്പള്ളി സ്വദേശി അനന്ദന്‍, തിരുവനന്തപുരം സ്വദേശിയുമാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തിരുവനന്തപുരം പൂന്തുറ സ്വദേശി ജലാലും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ജലാലിന് അപകടമൊന്നും സംഭവിച്ചിട്ടില്ല.












Click it and Unblock the Notifications