Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ വൃദ്ധരായ കാമുകന്മാര്‍ പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ചു,അമ്മ പണവും വാങ്ങി

അറസ്റ്റിലായ ശേഖറും ജോയിയും പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്മാരാണെന്ന് പോലീസ് പറഞ്ഞു.

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുവും ഇടുക്കി സൂര്യനെല്ലി സ്വദേശിയും വളയന്‍ചിറങ്ങരയില്‍ താമസക്കാരനുമായ ശേഖര്‍(50), കോതമംഗലം പാണാട്ട് വീട്ടില്‍ ജോയ്(60) എന്നിവരെയും കുട്ടിയുടെ അമ്മയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ശേഖറും ജോയിയും പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്മാരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ടീച്ചര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അമ്മയ്ക്ക് വഴിവിട്ട ബന്ധങ്ങള്‍...

അമ്മയ്ക്ക് വഴിവിട്ട ബന്ധങ്ങള്‍...

പെണ്‍കുട്ടിയുടെ ബന്ധുവായ ശേഖറും ജോയിയുമാണ് ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഇരുവരുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഇരുവരും സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി ബന്ധപ്പെട്ടിരുന്ന ഇവര്‍ പെണ്‍കുട്ടിയെയും ചൂഷണം ചെയ്യുകയായിരുന്നു.

അമ്മ കൂട്ടുനിന്നു...

അമ്മ കൂട്ടുനിന്നു...

ഇരുവരും പീഡിപ്പിക്കുമ്പോള്‍ അമ്മ എതിര്‍ക്കാറില്ലായിരുന്നുവെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനോട് വ്യക്തമാക്കി. പെണ്‍കുട്ടി പീഡനത്തെ എതിര്‍ത്താല്‍ അമ്മ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

അമ്മ പണവും വാങ്ങി...

അമ്മ പണവും വാങ്ങി...

അമ്മയെ കാണാന്‍ വരുന്ന കാമുകന്മാര്‍ മകളെയും ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്നു. മകളെ പീഡിപ്പിച്ചിരുന്ന കാര്യം പറഞ്ഞ് അമ്മ കാമുകന്മാരായ വൃദ്ധരില്‍ നിന്നും പണവും വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.

വിവരമറിയിച്ചത് ടീച്ചര്‍...

വിവരമറിയിച്ചത് ടീച്ചര്‍...

കുറച്ചു ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ടീച്ചര്‍ കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കേസെടുത്തു...

കേസെടുത്തു...

പരാതി ലഭിച്ച കുറുപ്പംപടി പോലീസ് മൂന്നു പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമ പ്രകാരവും, ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+