Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസോര്‍ട്ടിലെ ബലാത്സംഗം:പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം:പൂവ്വാറിലെ ഐലന്റ് റിസോര്‍ട്ടില്‍ ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. രണ്ട് പേരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

റിസോര്‍ട്ടിലെ ജീവനക്കാരായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Thiruvananthapuram Map

നവംബര്‍ 28 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ബംഗ്ലൂരില്‍ നിന്ന് ഔദ്യോഗിക മീറ്റിങിനായി റിസോര്‍ട്ടിലെത്തിയ ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്. മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്ന രണ്ട് പേര്‍ പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് സ്ത്രീ പരാതി നല്‍കിയിട്ടുള്ളത്.

റിസോര്‍ട്ടിലെ മുറികളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍ തന്നെയായിരിക്കും കൃത്യത്തിന് പിറകിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് പേരേയും പിടികൂടാനായത്.

കഴിഞ്ഞ ദിവസം റിസോര്‍ട്ട് പരിശോധിക്കാനെത്തിയ വനിത കമ്മീഷന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലാതെയാണ് മുറികള്‍ ഒരുക്കിയിട്ടുള്ളത് എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.പ പ്രതി ദിനം പതിനായരം രൂപ വരെ വാടക ഈടാക്കുന്ന മുറികളാണ് ഇവ.

മുറിയുടെ പിന്‍ വാതില്‍ എളുപ്പത്തില്‍ തള്ളി തുറക്കാവുന്ന തരത്തിലുളളതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ദ്വീപില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ ആവശ്യത്തിന് വെളിച്ചമോ സുരക്ഷാ ജീവനക്കാരോ ഇല്ലെന്നും വനിത കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

മുറിയുടെ പിറകിലെ വാതില്‍ തള്ളിത്തുറന്നാണ് അക്രമികള്‍ അകത്ത് കയറി സ്ത്രീയെ ബലാത്സംഗം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+