വെള്ളക്കെട്ടിൽ വീണു; കണ്ണൂരിൽ രണ്ട് വയസുകാരനും വയോധികനും ദാരുണ മരണം!
കണ്ണൂർ: കണ്ണൂരിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരനും വയോധികനും മരിച്ചു. രണ്ടുവയസുകാരന്‍ ആര്‍ബിന്‍, 62 കാരന്‍ ദേവസ്യ എന്നിവരാണ് മരിച്ചത്. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകനാണ് ആര്‍ബിന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീഴുകയായായിരുന്നു കുട്ടി.
വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യയും കോറോം സ്വദേശി കൃഷ്ണനും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇതോടെ കണ്ണൂർ ജില്ലയിൽ മാത്രം ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ശ്രീകണ്ഠപുരം ഗ്രാമം പൂർണ്ണമായും വെള്ളത്തിനടയിലായ കാഴഅചയാണ് കാണുന്നത്.

പൊന്നിയം പുഴ കര കവിഞ്ഞാണ് തലശേരി, പാനൂർ, മാഹി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയത്. നിരവധി വീടുകൾ ഭീഷണിയിലാണ്. തളിപ്പറമ്പ, ഇരിക്കൂർ മേഖലയിൽ രണ്ടുദിവസം മുൻപ് കയറിയ വെള്ളം ഇതുവരെ കാര്യമായി താഴ്ന്നിട്ടില്ല. കണ്ണൂർ ജില്ലയിൽ ആകെ 9000 അധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിച്ചിരിക്കുകയാണ്.
നിരവധി പേരാണ് പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. നിരവധിയാളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പലക്യാമ്പുകളിലും അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications