ഏലം കർഷകരിൽ നിന്ന് പണം പിരിച്ച സംഭവം: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, നിലപാട് കടുപ്പിച്ച് വനംവകുപ്പ്
ഇടുക്കി: ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ജീവനക്കാർ പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തിട്ടുള്ളത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രനാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയിരുന്നു. ഇതെത്തുടർന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും.
സംഭവത്തിൽ രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. തങ്ങളെ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണം പിരിച്ചിരുന്നത്. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് ഏലം കർഷകരിൽ പണം ചോദിക്കുന്നത്. പണം നൽകാത്ത പക്ഷം കർഷകരെ കേസിൽ കുടുക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടാണ് ഉദ്യോഗസ്ഥർ പണം പിരിവ് നടത്തിക്കൊണ്ടിരുന്നത്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.

ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്
നേരത്തെയും സമാനമായ പരാതി നൽകിയിരുന്നെങ്കിലും ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇത്തവണ പരാതി ലഭിച്ചതോടെ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കേസ് അന്വേഷിക്കുന്നതിന് പൊലീസിന്റെ സേവനം ആവശ്യമായിവരികയാണെങ്കിൽ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Recommended Video
ദീപാവലി, ക്രിസ്തുമസ് എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കർഷകരിൽ നിന്ന് നിർബന്ധിത പണംപിരിവ് നടത്താറുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. അയ്യപ്പൻകോവിൽ, നെടുങ്കണ്ടം, കുമളി എന്നീ മേഖലകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നിലവിൽ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അതേ സമയം തന്നെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്തു നൽകുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ഉന്നയിച്ചിട്ടുള്ള ആവശ്യം.












Click it and Unblock the Notifications