തൃശ്ശൂരിൽ രണ്ട് വനപാലകർ പൊള്ളലേറ്റ് മരിച്ചു: പരിക്കേറ്റ ഒരാളുടെ നില ഗുരുതരം!!
തൃശ്ശൂർ: കാട്ടൂതീ അണയ്ക്കുന്നതിനിടെ വനപാലകർ പൊള്ളലേറ്റുമരിച്ചു. തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിലാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താൽക്കാലിക ജീവനക്കാരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്. ദിവാകരൻ എരുമപ്പെട്ടി സ്വദേശിയും ദിവാകരൻ കൊടമ്പ് സ്വദേശിയുമാണ്. ഗുരുതരമായി പരിക്കേറ്റ ശങ്കരൻ എന്നയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതൽ തന്നെ പ്രദേശത്ത് കാട്ടൂതീ പടർന്നുപിടിച്ചിരുന്നു. എന്നാൽ പൂർണമായി തീയണക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.












Click it and Unblock the Notifications