നിലന്പൂര്‍ രാധാവധം, പ്രതികള്‍ക്ക് ജീവപര്യന്തം
മഞ്ചേരി: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ നിലമ്പൂര്‍ രാധ വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ്‌കോടതിയാണ് ശിക്ഷ വിധിച്ചത് . പ്രതികളായ ബിജു നായര്‍, പികെ ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജഡ്ജി പിഎസ് ശശികുമാറാണ് ശിക്ഷ വിധിച്ചത് .

ബിജുവിന് അന്‍പതിനായിരം രൂപ പിഴയും പത്ത് വര്‍ഷത്തെ കഠിന തടവുമാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് അനുഭവിയ്ക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ബിജു നായര്‍. ബിജുവിന്റെ സുഹൃത്താണ് ഷംസുദ്ദീന്‍. വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് ബിജുവിന്റെ അഭിഭാഷകന്‍ പറഞ്ഞു . നിലമ്പൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. 2014 ഫെബ്രുവരി മുതലാണ് രാധയെ കാണാതായത്. മൃതദേഹം പിന്നീട് കുളത്തില്‍ കണ്ടെത്തി .












Click it and Unblock the Notifications