കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ കുത്തിയതാര്? ഉത്തരമില്ലാതെ പോലീസ്, രണ്ടുപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി

  • By Desk
Google Oneindia Malayalam News

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം. മഹാരാജാസ് കോളജിലെ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട ചുമരെഴുത്ത് തര്‍ക്കത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

Kerala

22, 23 പ്രതികളായ അനൂബ്, ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കേസില്‍ 26 പ്രതികളുണ്ടെന്ന് പോലീസ് പറയുന്നു. 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പിടികൂടിയതില്‍ ആറ് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ആരാണ് അഭിമന്യുവിനെ രാത്രിയുണ്ടായ കലഹത്തിനിടെ കുത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ചിലര്‍ ഓട്ടോയില്‍ കയറി പോകുന്നതും ഓടുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പോലീസ് ദൃശ്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദമാക്കുന്നില്ല.

കൊലപാതകം ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുണ്ടെന്ന് പോലീസ് പറയുന്ന വ്യക്തിയാണ് കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവായ മുഹമ്മദ് റിഫ. റിമാന്റ് റിപ്പോര്‍ട്ടില്‍ ഇയാളുടെ പങ്ക് പോലീസ് വിശദമാക്കുന്നു. ഇയാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നുണ്ട്. മറ്റു പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.

കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന ഒമ്പത് പ്രതികളെയാണ് പിടികൂടാനുള്ളത്. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും മുഹമ്മദ് റഫയുടെ റിമാന്റ്് റിപ്പോര്‍ട്ടിലുണ്ട്.

English summary
Two accused gets bail in Abhimanyu Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X