കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പാലത്ത് 2 പെണ്‍കുട്ടികളെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • By Aiswarya
Google Oneindia Malayalam News

പാലക്കാട് : ഒറ്റപ്പാലത്തിന് സമീപം മങ്കര റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് പെണ്‍കുട്ടികളെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കോന്നിയില്‍ നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മങ്കരയിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ ശരീരം കണ്ടെത്തിയത്.

railway-track

മൃതദേഹങ്ങളില്‍ ഒരാളുടെ കൈയില്‍ ആതിര, ഐരവണ്‍, കോന്നി പിന്നെ മൊബൈല്‍ നമ്പരും എഴുതി വെച്ചിരുന്നു. ഇതില്‍ നിന്നാണ് മരിച്ചത് പത്തനംതിട്ടയില്‍ കാണാതായവരാണ് എന്ന സൂചനയില്‍ എത്തിയത്.മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈമാസം പത്തിനാണ് സ്‌കൂളിലേക്കെന്ന് പറഞ്ഞ് കുട്ടികള്‍ കോന്നിയിലെ വീടുകളില്‍ നിന്നും ഇറങ്ങിയത്. ഇവര്‍ മാവേലിക്കര റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

English summary
Two girls dead body found in rail way track at palakkad, police conform these girls are last week missing from konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X