Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പീഡിപ്പിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍, തളങ്കര സ്വദേശിയെ തിരയുന്നു

കാസര്‍കോട്: തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ മൂന്ന് ദിവസം പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കേസിലെ പ്രതിയായ മറ്റൊരു യുവാവിനെ പൊലീസ് തിരയുന്നു. പുലിക്കുന്ന് സ്വദേശി സുഹൈല്‍(23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 376, 342, 362, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ചതിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

minor

ലഹരി നല്‍കി മയക്കിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ലഹരി വസ്തുക്കള്‍ കണ്ടെടുക്കാത്തതിനാല്‍ നാര്‍ക്കോട്ടിക്‌സ് വകുപ്പ് ചേര്‍ത്തിട്ടില്ല. സംഘത്തിലുണ്ടായിരുന്ന മൂന്നാമന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തളങ്കര ദീനാര്‍ നഗറിലെ ഇജുവിനെയാണ് തിരയുന്നത്.

ഇയാള്‍ക്കെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് 7ന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ബന്ധുവിനോടൊപ്പം ഇറങ്ങിയ യുവതിയെ ലോഡ്ജില്‍ രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ബന്ധുവായ യുവാവാണ് ഇവര്‍ക്ക് ഒത്താശചെയ്തതെന്ന് പൊലീസ് പറയുന്നു. സി.ഐ. സി.എ അബ്ദുല്‍ റഹീം, എസ്.ഐ. പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+