പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ അഭിഭാഷകന്റെ ശ്രമം; പക്ഷേ ഒടുവില്‍...
കൊച്ചി: മിമിക്രി താരവും സിനിമ നടനും ആയ സാജു നവോദയ അറിയപ്പെടുന്നത് പാഷാണം ഷാജി എന്ന പേരിലാണ്. അടുത്ത കാലത്തായി ഏറെ ശ്രദ്ധേയനായ താരമാണ് സാജു.
ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിലായി എന്നാണ് വാര്‍ത്ത. പത്ത് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
പിടിയിലാവരില്‍ ഒരാള്‍ അഭിഭാഷകനാണ്. കേസില്‍ കുടുക്കും എന്നായിരുന്നു ഇവരുടെ ഭീഷണി.

പാഷാണം ഷാജി
സാജു നവോദയ അറിയപ്പെടുന്ന മിമിക്രി താരവും സിനിമ നടനും ആണ്. മഴവില്‍ മനോരമെയിലെ കോമഡി ഫെസ്റ്റിവലില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പിന്നീട് സാജുവിന് പ്രേക്ഷകര്‍ പതിച്ച് നല്‍കുകകായിരുന്നു.

ഭീഷണി
സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പുതിയ വാര്‍ത്ത. എന്തായാലും തട്ടിപ്പുകാര്‍ പിടിക്കപ്പെട്ടു.

സ്‌നേക്ക് ഡാന്‍സ്
ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി സാജുവിന്റെ സംഘാംഗം സ്‌നേക്ക് ഡാന്‍സ് നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ആയിരുന്നു ഭീഷണി.

പത്ത് ലക്ഷം രൂപ
പാമ്പിനെ ഉപയോഗിച്ച് ഡാന്‍സ് ചെയ്തത് നിയമ വിരുദ്ധമാണെന്നും കേസില്‍ കുടുക്കും എന്നും ആയിരുന്നു ഭീഷണി. പത്ത് ലക്ഷം രൂപ നല്‍കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

പരാതിപ്പെട്ടു
ഭീഷണിയെ തുടര്‍ന്ന് സാജു കൊച്ചി സിറ്റി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അഭിഭാഷകനായ ദേവസ്സി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് സാജുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വനംവകുപ്പ്
സാജുവിന്റെ സംഘത്തിന്റെ സ്‌നേക്ക് ഡാന്‍സ് നേരത്തേയും വിവാദമായിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വനം വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇനി ആവര്‍ത്തിക്കരുത് എന്ന് താക്കീതും നല്‍കിയിരുന്നു.

ഡിജിപിയുമായി സാദൃശ്യം!
സിനിമയുടേയും മിമിക്രിയുടേയും പേരില്‍ മാത്രം അല്ല സാജു നവോദയ ശ്രദ്ധിക്കപ്പെട്ടത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായുള്ള മുഖസാദൃശ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications