ഒടുവില്‍ പോലീസ് ഉണര്‍ന്നു, ഞാറയ്ക്കലില്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
യുവാവിനെയും കുടുംബത്തെയും ആക്രമിച്ചവരെ കുറിച്ച് സിസിടിവി ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പ്രതികളെ പിടിക്കാത്തതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊച്ചി : ഞാറയ്ക്കലില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത യുവാവിനെ ആക്രമിച്ച സംബവത്തില്‍ രണ്ടു പേര്‍ പിടിയില്‍. അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരാണ് പിടിയിലായത്. ഷൈലേഷ് കുമാര്‍, ഷൈന്‍ എന്നിവരെയാണ് ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്
യുവാവിനെയും കുടുംബത്തെയും ആക്രമിച്ചവരെ കുറിച്ച് സിസിടിവി ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പ്രതികളെ പിടിക്കാത്തതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഗുണ്ട വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചിട്ടും പ്രതികളെ പിടിക്കുന്നതില്‍ പോലീസ് നിസംഗത പുലര്‍ത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അന്വേഷണം പുരോഗമിക്കുന്നു
യുവാവിനെ ആക്രമിച്ച പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്. ആക്രമണം നടത്തിയത് സരുണ്‍, ലതീഷ്, വികാസ് എന്നിവരാണ്. ആക്രമണത്തിനു ശേഷം പ്രതികള്‍ ഷൈലേഷിന്റെ വീട്ടിലേക്കാണ് എത്തിയത്. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.

രക്ഷപ്പെടാന്‍ സഹായിച്ച വാഹനം കസ്റ്റഡിയില്‍
അതേസമയം പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച ഓട്ടോയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇര ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്ത യുവാവ്
ചൊവ്വാഴ്ചയാണ് വല്ലാര്‍പ്പാടം സ്വദേശി നിഖില്‍ ജോസിനു നേരെ ആക്രമണം ഉണ്ടായത്. ഭാര്യയ്ക്കും ആറുമാസം പ്രായമായ കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് ആക്രമിച്ചത്. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പെട്രോള്‍ പമ്പില്‍വച്ച്
നിഖിലും കുടുംബവും സഞ്ചരിച്ചിരുന്ന ജീപ്പ് പിന്നലെ വരികയായിരുന്ന ബൈക്കിന് കടന്നുപോകാന്‍ വഴിനല്‍കാത്തതിനാണ് ആക്രമിച്ചത്. കൊച്ചി എടവനക്കാട്ടെ പെട്രോള്‍ പമ്പില്‍ വച്ചായിരുന്നു ആക്രമിച്ചത്.

പോലീസ് നടപടി ഇല്ല
ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകളുണ്ടായിരുന്നു. എന്നിട്ടും പോലീസ് നടപടി എടുത്തില്ല. പെട്രോള്‍ പമ്പിലെ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഞാറയ്ക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.












Click it and Unblock the Notifications