ഷാര്‍ജ: 37 വീടുകളില്‍ മോഷണം നടത്തിയ കള്ളന്‍മാര്‍ പിടിയില്‍
ഷാര്‍ജ: ഷാര്‍ജയിലെ വടക്കന്‍ പ്രദേശങ്ങളില്‍ തുടരെ മോഷണം നടത്തി വന്ന രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 37 ഓളം വീടുകളില്‍ മോഷണം നടത്തിയവരാണ് അറസ്റ്റിലായ പ്രതികള്‍. ബംഗ്ളാദേശികളായ പ്രതികള്‍ പുരുഷന്‍മാരില്ലാത്ത സമയത്തും രാത്രിയിലുമാണ് മോഷണം നടത്തിയത്
കുട്ടികളും വൃദ്ധരും മാത്രമുളള വീടുകളും ഇവര്‍ ലക്ഷ്യം വച്ചിരുന്നു. വൈദ്യുത കേബിളുകളും സാനിട്ടറി ഉപകരണങ്ങളുമാണ് സംഘം കവര്‍ച്ച ചെയ്തിരുന്നത്. നിരന്തം സാധനങ്ങള്‍ മോഷണം പോകുന്നതായി ഒരു പ്രദേശത്ത് നിന്ന് തന്നെ നിരന്തരം പരാതി ലഭിച്ചതോടെ പൊലീസിന്റെ തലവേദന ഇരട്ടിയായി.

കള്ളന്‍മാരാകട്ടെ മോഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സാധനങ്ങള്‍ ഒളിപ്പിച്ചിരുന്ന സ്ഥലവും പൊലീസ് കണ്ടെത്തി. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. വീസ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരാണ് പ്രതികളെന്നും സംശയം. ഇവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications