മലപ്പുറം സ്വദേശികളായ 2 ഹിന്ദു യുവാക്കള്‍ ഐസിസില്‍ ചേരാന്‍ ശ്രമിച്ചു?ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു?
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ മലപ്പുറത്തെ രണ്ട് ഹിന്ദു യുവാക്കള്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫിലേയ്ക്ക് ജോലി തേടിപ്പോയ യുവാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങളില്‍ മയങ്ങി മതം മാറുകയും ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ ശ്രമിച്ചതുമായി ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. 28, 26 വയസുള്ള യുവാക്കളാണ് ഐസിസില്‍ ചേരാന്‍ ശ്രമിച്ചത്.
ദില്ലിയില്‍ ഹിന്ദു പെണ്‍കുട്ടി ഐസിസില്‍ ചേരാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള രണ്ട് ഹിന്ദു യുവാക്കളും ഐസിസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി വിവരം പുറത്ത് വരുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ രണ്ട് പേരും ഐസിസില്‍ ചേരാന്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നുവെന്നാണ് ദീപികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ യുവാക്കള്‍ ഐസിസില്‍ ചേരാന്‍ ശ്രമിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ വണ്‍ഇന്ത്യയോട് പറഞ്ഞു.

യുഎഇ നാടു കടത്തിയ യുവാക്കള്‍
രണ്ട് മാസം മുന്‍പ് യുഎഇയില്‍ നിന്നും ഐസ് ബന്ധം ആരോപിച്ച് യുവാക്കളെ നാടു കടത്തിയതായാണ് പറയുന്നത്. ഐസിസ് റിക്രൂട്ടിംഗ് കേന്ദ്രങ്ങളുടെ വാഗ്ദാനത്തില്‍ മയങ്ങി ഇരുവരും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാംമതം സ്വീകരിച്ചിരുന്നുവത്രേ.സോഷ്യല്‍ മീഡിയ വഴിയാണ് യുവാക്കള്‍ ഐഎസുമായി അടുത്തത്. റിക്രൂട്ടിംഗ് കേന്ദ്രങ്ങള്‍ ഇവരുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നു

ചോദ്യം ചെയ്തു
ഇന്റലിജന്‍സ് മലപ്പുറത്തെത്തി യുവാക്കളെ ചോദ്യം ചെയ്തതായാണ് വിവരം. ഇവരുടെ മൊഴിയും രേഖപ്പെടുത്തി. ഇരുവരും നിരീക്ഷണത്തിലാണെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു

നിരാശയില്‍
ഐസിസില്‍ ചേരാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുവാക്കള്‍. ഇന്റലിജന്‍സ് എത്തി ചോദ്യം ചെയ്യുമ്പോഴാണ് വീട്ടുകാര്‍ പോലും വിവരമറിയുന്നത്. യുവാക്കളെ മാറ്റിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മലപ്പുറം ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ട രഹസ്യ അന്വേഷണങ്ങള്‍ ഇന്റലിജന്‍സ് നടത്തുന്നുണ്ട്

സിറിയയില്‍...
സിറിയയില്‍ പോയി തിരിച്ചെത്തിയ യുവാവും മലപ്പുറത്തുണ്ട്. ഇയാളില്‍ നിന്നും ഇന്റലിജന്‍സ് മൊഴിയെടുക്കുന്നുണ്ട്. ഐഎസ് ബന്ധം ആരോപിച്ച് യുഎഇ നാല് മലയാളികളെ അടുത്തിടെ നാട് കടത്തിയിരുന്നു

മലയാളികള്‍
ഐസിസിലും അല്‍ഖ്വയ്ദയിലും ഉള്‍പ്പടെ മലയാളികള്‍ പ്രവര്ത്തിയിക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഐബി അറിഞ്ഞിട്ടില്ല
മലപ്പുറത്തെ യുവാക്കള്‍ ഐസിസില്‍ ചേരാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സത്യം തേടിയപ്പോള്‍ അങ്ങനെയൊരു കാര്യം നടന്നതായി ഐബി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications