കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍, പിടിയിലായത്...

  • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ സജി കുമാറിനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളാണ് പിടിയിലായത്. ശ്രീനാഥ്, രാജേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

1

മാറനെല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറുമായ ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജി കുമാര്‍ വ്യാഴാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. രാത്രി 10 മണിക്കു ശേഷമായിരുന്നു സംഭവം. ആറംഗ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി സജി കുമാറിനെ മര്‍ദ്ദിച്ചത്. കൈയും കാലും തല്ലിയൊടിച്ച ശേഷം ഇവര്‍ ജനനേന്ദ്രിയവും മുറിക്കുകയായിരുന്നു.

2

മൂന്നു സ്‌കൂട്ടറുകളിലാണ് അക്രമിസംഘം സജി കുമാറിന്റെ വീട്ടിലെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. അക്രമം നടക്കുന്ന സമയത്ത് വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സജികുമാര്‍ അവിവാഹിതനാണ്. മാതാപിതാക്കളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. നാട്ടുകാര്‍ ഇവിടെയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress leader attacked case: 2 in police custody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്