രണ്ട് കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറുത്ത് കൊന്നു

കോഴഞ്ചേരിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ആറു വയസ്സുള്ള മെല്‍ബിനും നാലുവയസ്സുള്ള മെബിനുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബ വഴക്കാണ് കൊലപാതക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ വിദേശത്താണ്. അമ്മയ്ക്കും അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
രാവിലെ ഏഴ്മണിയോടെ വീട്ടിലെത്തിയ ഷിബു കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് കൃത്യം നടത്തിയത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് ഷിബുവിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നത്രെ. ഇയാള്‍ ഓട്ടോ ഡ്രൈവറാണ്.












Click it and Unblock the Notifications