തൃശ്ശൂരിനെ നടുക്കി വീണ്ടും കാറപകടം; കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് മരണം
തൃശ്ശൂര്‍: തൃശ്ശൂര്‍ മനക്കൊടിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞതായി കണ്ടെത്തിയത്. മരണപ്പെട്ടവരില്‍ ഒരാള്‍ പഴുവില്‍ സ്വദേശി ജിത്ത് ആണെന്ന് തിരിച്ചറിഞ്ഞു. ജിത്തുവിനൊപ്പം കാറിലുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച വെളുപ്പിനാണ് അപകടം നടന്നതെന്നാണ് സൂചന. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്‍സീറ്റില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ കാറില്‍ കൂടുതല്‍ പേരുണ്ടാകുമെന്ന സംശയത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തത്. ശനിയാഴ്ച തൃശ്ശൂര്‍ അമല ആശുപത്രിക്ക് മുന്നില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞ് കയറി മൂന്ന് പേര്‍ മരിച്ചിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications