നിയന്ത്രണം വിട്ട ലോറി ഇറച്ചിക്കടയിലേക്ക് പഞ്ഞുകയറി,രണ്ട് മരണം
തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി ഇറച്ചിക്കടയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം. നെയ്യാറ്റിന്‍കരയ്ക്ക് സമീപം അമരവിളയിലാണ് അപകടം നടക്കുന്നത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശി രാജേഷ്, അമരവിള സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ ദീപ, അമരവിള സ്വദേശികളായ മോഹനന്‍, ഷോബിത, രാജു എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

കടയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചാണ് ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമരവിള കണ്ണംകുഴി സ്വദേശി രാജേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications