Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിന്‍ റിഫൈനറിയില്‍ അപകടം; രണ്ടുപേര്‍ മരിച്ചു

കൊച്ചി: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജീവനക്കാര്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പ്ലാറ്റ് ഫോം അടര്‍ന്നു വീണായിരുന്നു അപകടം സംഭവിച്ചത്. അപടകം നടന്നയുടന്‍ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മരണമടഞ്ഞ രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ജാര്‍ഖണ്ഡ് സ്വദേശികളായ ജത്ത മര്‍മു, ധരനേന്ദ്ര എന്നിവരാണ് മരിച്ചതെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയൊരുക്കാതെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്.

kochi-map

സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചവരുത്തിയ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മരണമടഞ്ഞ ജീവനക്കാരുടെ മൃതദേഹം അടുത്തദിവസം തന്നെ സ്വദേശത്തേക്കു കൊണ്ടുപോകും.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+