പാലക്കാട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു മരണം
പാലക്കാട്: പാലക്കാട് മുട്ടികുളങ്ങരയില്‍ ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കാഞ്ഞിരംകുളം സ്വദേശികളായ അയ്യപ്പനും സുഗതനുമാണ് മരിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
വാഹനം വെട്ടിപൊളിച്ചാണ് അയ്യപ്പനേയും സുഗതനേയും പുറത്തെടുത്തത്. രണ്ടുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ മുട്ടികുളങ്ങരയിലാണ് അപകടമുണ്ടായത്. സ്ഥിരം അപകടം നടക്കാറുള്ള സ്ഥലമാണിത്. അപകട മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും റോഡിലെ കുഴികളുമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications