നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു; അമ്മയ്ക്കും മകള്‍ക്കും ധാരുണാന്ത്യം, സംഭവം പാലക്കാട്!
പാലക്കാട്: നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറ് ഇടിച്ച് അമ്മയും മകളും മരിച്ചു. പാലക്കാട് കണ്ണാടിയില്‍ ആണ് സംഭവം.
ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ (30) മകള്‍ നീതു (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് ഇരിങ്ങാലക്കുട പോകുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്.

കാര്‍ ഓടിച്ചിരുന്ന വ്യക്തിയെ നിസാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.












Click it and Unblock the Notifications