കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് നിന്ന് രണ്ട് ലക്ഷം രൂപയുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കാസര്‍ഗോഡ് നിന്ന് പിടികൂടി. കാസര്‍ഗോഡ് തായലങ്ങാടിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു, സ്ഥാനമൊഴിഞ്ഞത് വനിതാ ലീഗ് നേതാവ്... ഉന്നയിച്ചത് ഗുരുതര ആരോപണംനഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു, സ്ഥാനമൊഴിഞ്ഞത് വനിതാ ലീഗ് നേതാവ്... ഉന്നയിച്ചത് ഗുരുതര ആരോപണം

യുവാക്കള്‍ക്കിടയില്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിനായിരുന്നു പരിശോധന.ക്രീം, ലോഷന്‍, സോപ്പ്, പൗഡര്‍ തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായി ആയിരത്തോളം സാധനങ്ങളാണ് ഗോഡൗണില് നിന്ന് പിടികൂടിയത്

drugs
ഇവയില്‍ ഭൂരിഭാഗവും പാക്കിസ്താനിലും ചൈനയിലും നിര്‍മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിര്‍മാണ കമ്പനിയുടെയോ, ലൈസന്‍സിയുടെ പോരോ വിലാസമോ, വിലയോ, അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരമോ രേഖപ്പെടുത്തിയിട്ടില്ല.

എല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ലഎല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ല

വിദ്യാനഗര്‍ സ്വദേശി ഇബ്രാഹിം ഖലീലിന്റെ പേരിലുള്ളതാണ് ഗോഡൗണ്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിവരമുണ്ട്. .വിദേശത്ത് നിന്നും കാസര്‍ഗോഡേക്ക് ഇത്തരത്തില്‍ വ്യാജ ഉത്പന്നങ്ങള്‍ വിദേശത്ത് നിന്ന് എത്തിക്കുന്നതിനു പിന്നില്‍ വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം.പിടിച്ചെടുത്ത വസ്തുക്കള്‍ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

English summary
drugs and intelligence department caught two lakh rupees valuable duplicate beauty increasing caught drugs and intelligence raid from kasaragodit was from a godown in thayalangadi and one arrest in the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X