കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ, അപ്പീൽ തള്ളി ഹൈക്കോടതി

Google Oneindia Malayalam News

കോട്ടയം; പാർട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ ഹൈക്കോടതിിൽ നിന്ന് പിജെ ജോസഫിന് തിരിച്ചടി. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജോസ് വിഭാഗത്തിന് ചിഹ്നം അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയ്ക്കെതിരെ ആദ്യം ജോസഫ് ഹൈക്കോടത് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ബെഞ്ച് കമ്മീഷൻ നടപടിയോട് യോജിച്ചു. ഈ ഉത്തരവിനെതിരെയായിരുന്നു പിജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

joseph and jose

കഴിഞ്ഞ നവംബര്‍ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവെച്ചത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലുമാണ് മത്സരിച്ചത്. തുടർന്നായിരുന്നു ജോസഫ് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചിഹ്നം അനുവദിച്ച് നൽകിയതിൽ കമ്മീഷന് വീഴ്ച പറ്റിയെന്നും കമ്മീഷന്റെ അധികാര പരിധി മറികടന്നാണ് തിരുമാനം എന്നുമായിരുന്നു ജോസഫ് കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കോടി തയ്യാറായില്ല.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

അതേസമയം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജോസ് കെ മാണി രംഗത്തെത്തി. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നുണ പ്രചരണത്തിനാണ് ചിഹ്നം വിഷയത്തിൽ ജോസഫ് ഹൈക്കോടതിയെ സമീപിച്ചതെന്നും പാർട്ടിയും ചിഹ്നവും യഥാർഥ അവകാശികൾക്ക് തന്നെ ലഭിച്ചുവെന്നും ജോസ് പറഞ്ഞു. കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയനിലപാട് ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വിധി കേരള കോൺഗ്രലിനെ കരുത്തരാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'

ബിഗ് ബോസ് ഹൗസിൽ കുത്തിത്തിരിപ്പിന് തുടക്കമിട്ട് മിഷേൽ, ഡിംപൽ പറഞ്ഞത് പച്ചക്കള്ളം, ഇനി ട്വിസ്റ്റുകളുടെ കാലംബിഗ് ബോസ് ഹൗസിൽ കുത്തിത്തിരിപ്പിന് തുടക്കമിട്ട് മിഷേൽ, ഡിംപൽ പറഞ്ഞത് പച്ചക്കള്ളം, ഇനി ട്വിസ്റ്റുകളുടെ കാലം

കൂത്തുപറമ്പ് ഉള്‍പ്പടെ ലീഗിന് 3 സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണ; ആര്‍എസ്പിക്കും ജോസഫിനും നിരാശകൂത്തുപറമ്പ് ഉള്‍പ്പടെ ലീഗിന് 3 സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണ; ആര്‍എസ്പിക്കും ജോസഫിനും നിരാശ

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
ദൃശ്യം 2 വിന്റെ വിജയരഹസ്യം മോദിയെന്ന് സന്ദീപ് വാര്യർ | Oneindia Malayalam

English summary
two leaf symbol; joseph's plea rejected in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X