കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
കോയമ്പത്തൂര്‍ : കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു . മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. ഈ റോഡ് ജില്ലയിലെ കൊടുമുടിക്ക് സമീപമുള്ള കാരണം പാളയം അണക്കെട്ടില്‍ കുളിക്കുന്നിതിനിടെയാണ് രണ്ട് പേരും അപകടത്തില്‍പ്പെട്ടത്. പൊന്നാനി പ്രകാശിന്റെ മകന് യദു (22), തിരുവല്ല ബാബുവിന്റെ മകന് കിരണ്‍ ബാബു ( 23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീന്‍പിടുത്തക്കാരാണ് രണ്ട് പേരെയും കരയിലേക്ക് എത്തിച്ചത് .

കരയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ രണ്ട് പേര്‍ക്കും ജീവനില്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കിരണ്‍ ബാബു ബംഗളൂരുവില്‍ ഐ ടി ജീവനക്കാരനാണ്. വിനായക ചതുര്‍ത്തി ആഘോഷത്തോട് അനുബന്ധിച്ച് ഈ റോഡ് ചെന്നിമല സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു എഴംഗ സംഘം. കോട്ടയം സ്വദേശി വിഷ്ണു പ്രപസാദ്, മറ്റൊരു മലയാളി ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരിപ്പൂര് സ്വദേശി വിജയകുമാര്‍, തൂത്തു കുടി സ്വദേശി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ .
അണക്കെട്ടില്‍ കുളിക്കാന്‍ എത്തുമ്പോള്‍ നരേന്ദ്രന്റെ സുഹൃത്ത് ഹൃദയ മൂര്‍ത്തിയും കൂടെ ഉണ്ടായിരുന്നു . അവധി ദിവസമായതിനാല്‍ സംഘം അണക്കെട്ടില്‍ കുളിക്കാന്‍ എത്തിയതായിരുന്നു . കാവേരി നദിക്ക് കുറുകെ കെട്ടിയ അണക്കെട്ടാണ് കാരണ പാളയം അണക്കെട്ട് . രണ്ട് പേരുടെയും മൃതദേഹം പെരുന്തുറ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മലയാം പാളയം പൊലീസ് അറിയിച്ചു .
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
തിരുവനന്തപുരം: നിപ സമ്പര്‍ക്ക പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Recommended Video
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications