തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു!! 25 പേര്‍ക്ക് പരുക്ക്!!
കൊച്ചിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. കൊച്ചിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബസും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൊച്ചി സ്വദേശി മാന്വലാണ് മരിച്ച ഒരാള്‍. ബസിന്റെ ക്ലീനറും മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മരിച്ചവരുടെ മൃതദേഹം തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications