കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ വനത്തിനുള്ളില്‍ കുടുങ്ങി മലയാളികള്‍, തലയ്ക്ക് മുകളിലൂടെ പോര്‍ വിമാനങ്ങള്‍ പറക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ചിറ്റാര്‍: യെമനിലെ വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പോര്‍ വിമാനങ്ങള്‍ തലയ്ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന യുദ്ധ ഭൂമിയില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുകയാണ് കട്ടച്ചിറ പനച്ചപ്പാറ ല്വദേശി ലിജു (40) , ചിറ്റാര്‍ എസ്റ്റേറ്റില്‍ നിന്നുള്ള ഹരി (43) എന്നിവര്‍, നജ്‌റാന്‍ എന്ന സ്ഥലത്ത് വെല്‍ഡര്‍മാരായിരുന്നു ഇവര്‍.

യെമന്‍-സൗദി അതിര്‍ത്തി പ്രദേശമാണ് നജ്‌റാന്‍. ഒട്ടേറെയാളുകള്‍ യുദ്ധത്തില്‍ മിരച്ച് വീഴുന്നുവെന്ന് ഇവര്‍ അറിയിക്കുന്നു. മലയാളികള്‍ താമസിച്ചിരുന്ന വീട് ബോംബ് വീണ് തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടു. വര്‍ഷങ്ങളായി നജ്‌റാനില്‍ ജോലി ചെയ്യുന്നവരാണ് ലിജുവും ഹരിയും. എട്ടുമാസം മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്.

Yemen

ഇവരെ കൊണ്ടുപോ സൗദി ഏജന്‍സികള്‍ എവിടെയാണെന്നറിയില്ല. പാസ്‌പോര്‍ട്ടും മറ്റു രേഖകളുമെല്ലാം ഏജന്‍സിയുടെ കൈവശമാണ്. യുദ്ധാരംഭത്തില്‍ എംബസി അധികൃതര്‍ വന്നുവെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിയ്ക്കുകയാണ്. ധരിച്ചിരിയ്ക്കുന്ന വസ്ത്രം മാത്രമേയുള്ളൂ സ്വന്തമായി. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ വനത്തിനുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണിവര്‍. വല്ലപ്പോഴും വീട്ടിലേയ്ക്ക് വിളിയ്ക്കാന്‍ മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിയ്ക്കും.

English summary
Two Malayalees trapped in Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X