Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ മലയാളികളായ ഓട്ടോ ഡ്രൈവർമാരെ വെട്ടിക്കൊന്നു! മരിച്ചത് അടുത്ത സുഹൃത്തുക്കൾ...

ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളുമായ ഇരുവരെയും കഴിഞ്ഞദിവസം രാത്രിയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നാർ: മലയാളികളായ ഓട്ടോ ഡ്രൈവർമാർ തമിഴ്നാട്ടിൽ വെട്ടേറ്റു മരിച്ചു. ഇടുക്കി മൂന്നാർ എല്ലപ്പെട്ടി കെകി ഡിവിഷൻ സ്വദേശികളായ ജോൺപീറ്റർ(19) ശ്രാവൺ(18) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളുമായ ഇരുവരെയും കഴിഞ്ഞദിവസം രാത്രിയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് മുന്തലിൽ വെച്ചാണ് സംഭവം. നിരവധി കൊലക്കേസുകളിൽ പ്രതിയായ മണിയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

murder

കൊലക്കേസിൽ അറസ്റ്റിലായിരുന്ന മണി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷം എല്ലപ്പെട്ടി മേഖലയിലാണ് ഇയാൾ താമസിച്ചിരുന്നത്.

കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് തമിഴ്നാട്ടിലേക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് ജോൺപീറ്റർ വീട്ടിൽ നിന്നിറങ്ങിയത്. ദൂരക്കൂടുതലുള്ള ഓട്ടമായതിനാൽ സുഹൃത്തും, ഡ്രൈവറുമായ ശ്രാവണെയും ജോൺപീറ്റർ ഒപ്പം കൂട്ടുകയായിരുന്നു. എല്ലപ്പെട്ടിയിൽ നിന്നും മണിയാണോ ഇവരുടെ ഓട്ടോ വിളിച്ചതെന്നും പോലീസിന് സംശയമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+